• waytochurch.com logo
Song # 20383

nandiyalennullam tullunne നന്ദിയാലെന്നുള്ളം തുള്ളുന്നേ


നന്ദിയാലെന്നുള്ളം തുള്ളുന്നേ
വല്ലഭാ നിന്‍ കൃപയോര്‍ക്കുമ്പോള്‍
വര്‍ണ്ണിച്ചിടാന്‍ സാദ്ധ്യമല്ലത്
എന്‍ ജീവിതത്തില്‍ ചെയ്ത ക്രിയകള്‍
1

കൊടും പാപിയായിരുന്നെന്നെ
വന്‍ ചേറ്റില്‍ നിന്നും കയറ്റി
ക്രിസ്‌തുവാകും പാറമേല്‍ നിര്‍ത്തി
പുത്തന്‍ പാട്ടുമെന്‍റെ നാവില്‍ തന്നതാല്‍
2
വന്‍ ശോധനാവേളയില്‍
തീച്ചൂളയിന്‍ നടുവില്‍
ചാരത്തണഞ്ഞു രക്ഷിച്ച
മമ കാന്തനെ നിന്‍ സ്‌നേഹമോര്‍ക്കുമ്പോള്‍
3
ഈ ലോകം തരാത്ത ശാന്തിയെന്‍
ഹൃത്തേ നിറച്ച സ്‌നേഹമായ്
എന്നെന്നും കാത്തിടുന്നെന്നെ
നിത്യ കാന്തയായ് തന്‍ കൂടെ വാഴുവാന്‍

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com