nandiyal stuti patam നന്ദിയാല് സ്തുതി പാടാം
നന്ദിയാല്‍ സ്തുതി പാടാം
എന്‍ യേശുവിന് ഉള്ളത്തില്‍ എന്നും പാടാം
നല്ലവന്‍ വല്ലഭന്‍ എന്നേശു നല്ലവന്‍
എന്നുമെന്നും മതിയായവന്‍
1
യെരിഹോമതിലുകള്‍ മുമ്പില്‍ വന്നാലും
യേശു എന്‍റെ മുന്‍പേ പോകുന്നു
കലങ്ങിടാതെ പതറിടാതെ
സ്തുതികളാല്‍ തകര്‍ന്നുവീഴും (നന്ദിയാല്‍..)
2
ചെങ്കടല്‍ സമമായ് ശോധന വന്നാല്‍
ദൂതന്മാര്‍ മുമ്പേ പോകുന്നു
വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോള്‍
ചെങ്കടല്‍ പിളര്‍ന്നു മാറിടും (നന്ദിയാല്‍..)
3
ദേഹം ദേഹി ആത്മാവും
തളര്‍ന്നീടും വേളയില്‍
സ്തുതി ഗീതങ്ങള്‍ പാടീടുവാന്‍
കര്‍ത്താവു ബലം നല്‍കീടും (നന്ദിയാല്‍..)