• waytochurch.com logo
Song # 20386

നട്ടുച്ച നേരത്ത് കിണറിന്റെ തീരത്ത്വെള്ളത്തിനായി ഞാന് കാത്തിരിപ്പു

nattucca neratt kinarin re tiratt ‍ ‍



നട്ടുച്ച നേരത്ത്.. കിണറിന്‍റെ തീരത്ത്..വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ...
ആയ്യയ്യോ..നീയൊരു യൂദന്‍ ഞാനിന്നൊരു സമറായത്തി..
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ.. (2)
1
അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍ ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍.. (2)
ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍..
കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും..
ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും.. (2)
ഞാന്‍ നല്‍കും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാല്‍..
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ.. (2)
ആ ദിവ്യ ജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം..
വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ.. (2)
2

മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം..
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം.. (2)
ഗുരുവേ നീ കോപിക്കരുതെ..വീട്ടില്‍ ഞാന്‍ എന്തിനു പോകാം..
ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ.. (2)
നീ ചൊന്നതു സത്യം തന്നെ..കണവന്മാര്‍ അഞ്ചുണ്ടായി..
ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ലാ.. (2)
നിന്ദിതം എന്‍ ജീവ ചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു..
ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍.. (2)
3

മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക..
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക.. (2)
നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്..
തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ... (2)
- (നട്ടുച്ച നേരത്ത്...)




                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com