daivasneham var nniccitan vakkukal peara ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന് കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്ത്താല്
എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം..)
1
സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന് ദാനം
സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നിന് സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാല്‍ ഫലമെവിടെ? (ദൈവസ്നേഹം..)
2
സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന് മുന്നേ പോയാല്‍ ഭയമെവിടെ? (ദൈവസ്നേഹം..)