ദൈവമേ നിന് പാദം താണു വണങ്ങുന്നു
daivame nin padam tanu vanannunnu
ദൈവമേ നിന് പാദം താണു വണങ്ങുന്നു
പൈതങ്ങള്‍ ഞങ്ങളെ കാക്കേണമേ
താവക മാറിലണച്ചു ശിശുക്കളെ
ഭാവുകം നേര്‍ന്നോനേ കുമ്പിടുന്നു
ഇന്നു പകലില്‍ സുഖം ബലം തന്നോനേ
വന്നു വസിക്കുകേ മാനസത്തില്‍
അന്നവസ്ത്രാദികളേകിയും സന്തതം
ഉന്നത നന്മകളാലേ കാത്തും
യാതൊരാപത്തും വരാതെ സംരക്ഷിച്ച
നാഥനേ നിന്‍ നാമം വാഴട്ടെന്നും
പാഠം പഠിക്കുവാന്‍ പാപ ഹരാ തവ
പാഠം മനസ്സില്‍ പതിയേണമേ
രക്ഷകനേ ഞങ്ങള്‍ രക്ഷിതാക്കള്‍ തന്‍
പക്ഷത്തില്‍ നില്‍ക്കാന്‍ തുണയ്ക്കേണമേ
ഇന്നു നിശയില്‍ ശയിക്കുവാന്‍ പോകുമ്പോള്‍
വന്നു വസിക്കുകേ അന്തികത്തില്‍
നിന്‍ നാമം വാഴട്ടെ നിന്‍ കൃപയേറട്ടെ
നിന്‍ പരിശുദ്ധി ലസിച്ചിടട്ടെ - (ദൈവമേ..)