daivame nin tirumumpil nandi ceallunnu ദൈവമേ നിന് തിരുമുമ്പില് നന്ദി ചൊല്ലുന്നു
ദൈവമേ നിന് തിരുമുമ്പില് നന്ദി ചൊല്ലുന്നു
സ്നേഹമോടീ ബലിവേദി വിട്ടു പോകുന്നു
എന്‍ ഭവനം തന്നിലായ് ഞാനണഞ്ഞിന്ന്
എന്‍ കടമകള്‍ നിറവേറ്റാന്‍ തുണയേകിടു
1
ഇനിയുമീ ദേവാലയമതിനുള്ളില്‍
ബലിയര്‍പ്പകനായ് അണയാന്‍ കഴിഞ്ഞില്ലെങ്കില്‍
ഇന്നീ ബലിയില്‍ നീ നല്‍കിയൊരനുഗ്രഹങ്ങള്‍
ഓര്‍ത്തു ഞാന്‍ നന്ദിയോടെ യാത്രയാകുന്നു
2
അനുദിനം ബലികളില്‍ നിന്‍ മഹാ യാഗം
ഓര്‍ക്കുവാന്‍ എന്നെ നീ യോഗ്യനാക്കണേ
നിന്‍ മാംസ രക്തങ്ങള്‍ എന്‍ അന്തരാത്മാവില്‍
ജ്വാലയായ് വിളങ്ങുവാന്‍ ഇടയാക്കണേ