• waytochurch.com logo
Song # 20395

ദൈവമേ ഞാന് നിന്റെ മുമ്പില് മനമുയര്ത്തിപ്പാടിടുന്നു

daivame nan nin re mumpil manamuyar ttippatitunnu ‍ ‍ ‍ ‍


ദൈവമേ ഞാന്‍ നിന്‍റെ മുമ്പില്‍ മനമുയര്‍ത്തിപ്പാടിടുന്നു
അങ്ങെനിക്കായ്‌ കരുതിവെച്ച കൃപകളെ ഞാന്‍ എണ്ണിടുന്നു
അനുദിനം നിന്‍ കൈകളെന്നെ തഴുകിടും സ്നേഹമോര്‍ത്താല്‍
മനം നിറയും സ്തുതിസ്തോത്രം പാടിയെന്നും വാഴ്ത്തിടും ഞാന്‍
1

ദൈവമേയെന്‍ ജന്മമങ്ങേ തിരുമനസ്സിന്‍ ദാനമല്ലേ
മനസ്സിലെന്നെ കരുതിടുന്ന കരുണയെ ഞാനോര്‍ത്തിടുന്നു
ഇരുളു മൂടും വഴികളില്‍ ഞാന്‍ ഇടയനില്ലാതലഞ്ഞ നാളില്‍
പേരു ചൊല്ലി തേടി വന്നു മാറിലെന്നെ ചേര്‍ത്ത സ്നേഹം (ദൈവമേ..)
2
ദൈവമേ നിന്‍ വീട്ടിലെത്താന്‍ ആത്മദാഹമേറിടുന്നു
തിരുമുഖത്തിന്‍ ശോഭ കാണാന്‍ ആത്മനയനം കാത്തിരിപ്പൂ
ഒരുനിമിഷം പോലുമങ്ങേ പിരിയുവാന്‍ കഴിയുകില്ല
ദൈവസ്നേഹം രുചിച്ചറിഞ്ഞു ധന്യമായി എന്‍റെ ജന്മം (ദൈവമേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com