• waytochurch.com logo
Song # 20404

daivattin dutasangham dutumay vannu vanil ദൈവത്തിന് ദൂതസംഘം


ദൈവത്തിന്‍ ദൂതസംഘം
ദൂതുമായ്‌ വന്നു വാനില്‍
ശാന്തമാം രാവിലിന്ന്‍
രാജരാജന്‍ പിറന്നു (2)
1

മനുജനാമേശു നാഥന്‍
ദാസവേഷം ധരിച്ചു
മര്‍ത്യരെ രക്ഷിച്ചീടാന്‍
കാലിക്കൂട്ടില്‍ പിറന്നു (2)
വാഴ്ത്തിടാം വണങ്ങിടാം
പരമപിതാവിനു സ്തുതി പാടാം (ദൈവത്തിന്‍..)
2

ദാവീദിന്‍ സൂനുവായി
ദൈവത്തിന്‍ ഏക ജാതന്‍
സത്യവും മാര്‍ഗ്ഗവുമായ്
മന്നിടത്തില്‍ പിറന്നു (2)
വാഴ്ത്തിടാം വണങ്ങിടാം
പരമപിതാവിനു സ്തുതി പാടാം (ദൈവത്തിന്‍..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com