• waytochurch.com logo
Song # 20405

ദൈവത്താല് അസാധ്യമായ് ഒന്നുമില്ലല്ലോ

daivattal asadhyamay onnumillallea‍ ‌


ദൈവത്താല്‍ അസാധ്യമായ്‌ ഒന്നുമില്ലല്ലോ
യഹോവയ്ക്കു കഴിയാത്ത കാര്യമില്ലല്ലോ (2)
യേശുവിന്‍റെ നാമത്തില്‍ സൌഖ്യമുണ്ടല്ലോ
യേശുവിന്‍റെ രക്തത്താല്‍ ജയമുണ്ടല്ലോ (2)


വിശ്വസിച്ചാല്‍ ദൈവത്തിന്‍റെ മഹത്വം കാണാം
പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്‍റെ പ്രവര്‍ത്തി കാണാം
ആരാധിച്ചാല്‍ ദൈവത്തിന്‍റെ വിടുതല്‍ കാണാം
ആശ്രയിച്ചാല്‍ ദൈവത്തിന്‍റെ കരുതല്‍ കാണാം (2)
1

അബ്രഹാം യഹോവയെ വിശ്വസിച്ചപ്പോള്‍
ദൈവമതു നീതിക്കായ്‌ കണക്കിട്ടല്ലോ (2)
അതിമഹത്തായ പ്രതിഫലം കൊടുത്തു
ബഹുജാതികള്‍ക്കു പിതാവാക്കിത്തീര്‍ത്തല്ലോ (2) (വിശ്വസിച്ചാല്‍..)
2
യാക്കോബും ദൈവത്തെ ആരാധിച്ചപ്പോള്‍
യഹോവയ്ക്കു തക്ക മഹത്വം കൊടുത്തപ്പോള്‍ (2)
യാബ്ബോക്കെന്ന കടവില്‍ അനുഗ്രഹമായ്‌
യിസ്രായേല്‍ എന്ന ബഹുമാനം കൊടുത്തു (2) (വിശ്വസിച്ചാല്‍..)
3
ഇസഹാക്കിന്‍ പ്രാര്‍ത്ഥനയ്ക്കു മറുപടിയായ്
നൂറു മേനി നല്‍കി ദൈവം അനുഗ്രഹിച്ചു (2)
വാഗ്ദത്തങ്ങള്‍ നിറവേറ്റിപ്പരിപാലിച്ചു
തലമുറകള്‍ നല്‍കി അനുഗ്രഹിച്ചു (2) (വിശ്വസിച്ചാല്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com