daivam sakalavum nanmaykkay ceyyunnu ദൈവം സകലവും നന്മയ്ക്കായ് ചെയ്യുന്നു
ദൈവം സകലവും നന്മയ്ക്കായ് ചെയ്യുന്നു
ഭക്തന്മാരിഹേയെന്തിന്ന-ലയുന്നു വലയുന്നു (2)
1
ഞാനോ ഇതേവരെ ദൈവമാം പിതാവിന്‍റെ
കൈകളില്‍ രുചിച്ചതില്‍ തിന്മയായൊന്നുമില്ല (2)
2
ശിക്ഷയായ് പലതെന്മേല്‍ വന്നു ഞാനറിയുന്നു
രക്ഷകനടിയന്മേല്‍ പക്ഷമായ് ചെയ്തതെല്ലാം (2)
3
സങ്കടം ബഹുവിധം സാധു ഞാന്‍ രുചിച്ചതില്‍
തന്‍ കൃപയളവെന്യേ അനുഗ്രഹ നിറവേകി (2)
4
എത്ര നല്ലുടയവന്‍ കൃമിയാമടിയന്മേല്‍
ഇത്ര മാ ദയ തോന്നാനോര്‍ക്കുകിലൊന്നുമില്ല (2)
5
സ്വര്‍ഗ്ഗമെനിക്കായി തന്‍ പുത്രനില്‍ നല്‍കിയ
ദത്തവകാശമോര്‍ത്തെന്‍ കര്‍ത്താവെ വണങ്ങുന്നു (2)
6
എമ്മാനുവേലിന്‍റെ ചിറകുകള്‍ വിടരുന്ന
അമ്മഹാ ഭാഗ്യദേശത്തടിയാനെയോര്‍ക്കണേ (2)