• waytochurch.com logo
Song # 20411

ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റു വാങ്ങാം

daivam tarunnatentum turanna manas seate erru vannam


ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റു വാങ്ങാം
കുരിശ്ശില്‍ കിടന്നു നാഥന്‍ സഹിച്ച ത്യാഗങ്ങളെന്നുമോര്‍ക്കാം
എന്‍റെ ക്ലേശം നിസ്സാരമല്ലോ
നിത്യസ്നേഹം നിറഞ്ഞു കവിയുമ്പോള്‍ (ദൈവം..)
1

ആത്മവേദി ശൂന്യമായ്‌ ആത്മനാഥനെങ്ങു പോയ്‌
മാനസം വിതുമ്പിടും ശോകമൂക രാത്രിയില്‍
ഉറക്കം വരാതെ തേങ്ങിക്കരഞ്ഞു തിരയുന്നു ചുറ്റുമങ്ങയെ
വിളി കേട്ടണഞ്ഞു പ്രിയനേശു എന്‍റെ മനസ്സില്‍ പൊഴിച്ചു തേന്മഴ
ഞാനെന്നുമോര്‍ക്കുമാ ദിനം (ദൈവം..)
2
നീതിയോടെ ഭൂവിതില്‍ ദൈവവചന പാതയില്‍
പാപികള്‍ക്കു പോലുമെന്‍ സ്നേഹമേകിയെങ്കിലും
ഞാനിന്നു ദുഃഖഭാരം ചുമന്നു തളരുന്നു തീവ്രവേദനയില്‍
ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉള്ളം തകര്‍ന്നു കേഴുമ്പോള്‍
നീയേകി സ്നേഹലാളനം (ദൈവം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com