daiva sneham nirannu nil kkum divya karunyame ദൈവ സ്നേഹം നിറഞ്ഞു നില്ക്കും ദിവ്യ കാരുണ്യമേ
ദൈവ സ്നേഹം നിറഞ്ഞു നില്ക്കും ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ (2) - (ദൈവസ്നേഹം നിറഞ്ഞു.. )
1
ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍ (2)
ദൈവസ്നേഹത്തിന് മെഴുതിരിനാളം (2)
ദേവാ.. നീ കൊളുത്തണേ - (ദൈവസ്നേഹം നിറഞ്ഞു.. )
2
നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള് മാത്രം എന്നും ഉദിക്കണേ (2)
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2)
നാഥാ.. നീ വസിക്കണേ - (ദൈവസ്നേഹം നിറഞ്ഞു.. )