• waytochurch.com logo
Song # 20414

deva devanu mangalam maheannatanam ദേവ ദേവനു മംഗളംമഹോന്നതനാം


ദേവ ദേവനു മംഗളം-മഹോന്നതനാം
ദേവ ദേവനു മംഗളം
1
ദേവദൂതരാകാശേ-ദിവ്യഗീതങ്ങള്‍ പാടി
കേവലാനന്ദത്തോടു-മേവി സ്തുതി ചെയ്യുന്ന- (ദേവ..)
2
സകല ലോകങ്ങളിലെ-സര്‍വഗണങ്ങളേയും
സുഖമുടനെ പടച്ചു-സകലനാളും പാലിക്കും- (ദേവ..)
3
നരഗണങ്ങളിന്‍ അതി-ദുരിതമൊഴിപ്പാനായി
തിരുമകനെ നരനായ്‌-ധരണിയിങ്കലയച്ച- (ദേവ..)
4
പാപബോധം വരുത്തി-പാപിയെ ശുദ്ധമാക്കാന്‍
പാവനാത്മാവെ നല്‍കും-ജീവജലാശയമാം- (ദേവ..)
5
ആദരവോടു തന്റെ-വേദവെളിവു മനു-
ജാതികള്‍ക്കരുളിയ-ആദിനാഥനാകുന്ന- (ദേവ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com