ദൂരെ വാനില് സൂര്യ ചന്ദ്ര ഗോളവും കടന്നു ഞാന്
dure vanil surya candra gealavum katannu nan
ദൂരെ വാനില് സൂര്യ ചന്ദ്ര ഗോളവും കടന്നു ഞാന്‍
പോയിടും പ്രിയന്‍റെ കൂടെ നിത്യമായ് വാഴുവാന്‍ (2)
ഇന്നലെ ഞാനൊന്നുമല്ലീ മന്നിലെന്‍റെ പ്രിയരേ (2)
എങ്കിലും കരുതിയെന്നെ കണ്മണി പോല്‍ കാത്തവന്‍ (2) (ദൂരെ..)
1
കഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീ ഭൂമിയില്‍
എത്രയോ കൊടിയ ദുഷ്ട വൈരിയുണ്ടീ യാത്രയില്‍ (2)
ഭയമില്ല തെല്ലുമതില്‍ പതറുകില്ല ഞാനിനി (2)
പ്രിയനോട് ചേരുവാന്‍ പറന്നുയരും വാനതില്‍ (2) (ദൂരെ..)
2
വയല്‍ പൂ പോലെ വാടും ജീവിതമോ നിശ്ചയം
മദ്ധ്യവാനില്‍ പ്രിയന്‍ കൂടെ വാഴുവതോ ശാശ്വതം (2)
അന്ന് കോടാ കോടി ഗണം തേജസ്സിലെന്‍ കാന്തനെ (2)
കണ്ടു നിത്യ വാസക്കാലം സ്തോത്ര ഗാനം പാടിടും (2) (ദൂരെ..)