• waytochurch.com logo
Song # 20423

ദുഖിതരേ പീഡിതരേ നിങ്ങള് കൂടെ വരൂ

du khitare piditare ninnal kute varu ‍

ദു:ഖിതരേ പീഡിതരേ നിങ്ങള്‍ കൂടെ വരൂ
നിര്‍ദ്ധനരേ മര്‍ദ്ദിതരേ നിങ്ങള്‍ കൂടെ വരൂ (2)
നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം
ബെത്ലഹേമിന്‍ ദീപമേ ദൈവരാജ്യത്തിന്‍ സ്വപ്നമേ
നിന്‍റെ നാമം വാഴ്ത്തപ്പെടുന്നു നിന്‍റെ രാജ്യം വരുന്നു
ഇസ്രയേലിന്‍ നായകാ വിശ്വസ്നേഹത്തിന്‍ ഗായകാ
നിന്‍റെ നാമം വാഴ്ത്തപ്പെടുന്നു നിന്‍റെ രാജ്യം വരുന്നു
1

നിന്ദിതരേ നിരാശ്രയരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍
ക്രിസ്തുവിന്‍റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ (2)
നിങ്ങള്‍ക്കു സമാധാനം സമാധാനം
ഗലീലിയായിലെ ശബ്ദമെ ഗത്സമേനിലെ ദിവ്യ ദു:ഖമേ
നിന്‍റെ നാമം വാഴ്ത്തപ്പെടുന്നു നിന്‍റെ രാജ്യം വരുന്നു
കാല്‍വരിചൂടിയ രക്തമേ ഗാഗുല്‍ത്താ മലയിലെ ദാഹമേ
നിന്‍റെ നാമം വാഴ്ത്തപ്പെടുന്നു നിന്‍റെ രാജ്യം വരുന്നു

ദു:ഖിതരേ പീഡിതരേ നിങ്ങള്‍ കൂടെ വരൂ
നിര്‍ദ്ധനരേ മര്‍ദ്ദിതരേ നിങ്ങള്‍ കൂടെ വരൂ
നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം
ഭൂമിയില്‍ സമാധാനം... സമാധാനം..

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com