• waytochurch.com logo
Song # 20424

teninekkalum yesuvin namam divyamadhuramallea തേനിനെക്കാളും യേശുവിന് നാമംദിവ്യമധുരമല്ലോഅതുതേടി നീ വേഗം ഓടി വന്നീടുകദ


1
തേനിനെക്കാളും യേശുവിന്‍ നാമം
ദിവ്യമധുരമല്ലോ;...അതു
തേടി നീ വേഗം ഓടി വന്നീടുക
ദിനന്തോറും, മനമേ!
2
കാശിനിതന്നില്‍ സ്നേഹമുള്‍ക്കൊണ്ടു
കഷ്ടമവന്‍ വഹിച്ചു... പാപ
കന്മഷം പോക്കി, ശാപത്തെ നീക്കി;
കണ്ടറിക, മനമേ!
3
പാപിയെ രക്ഷിച്ചീടുവാന്‍ സ്വന്ത
ജീവനെയവന്‍ നല്‍കി... ഏവം
പാരം കരുണാസിന്ധുവെ സ്തുതിച്ചു
പാടുക നീ മനമേ!
4
മായലോകത്തിന്‍ മോടികളുഷസ്സിന്‍
മഞ്ഞുപോല്‍ മാഞ്ഞീടുമേ... എന്നും
മന്നവനേശു മലരടി നമ്പി
വാഴുക നീ മനമേ!
5
ആപദ്ബാന്ധവനാമേശുവി-നരികില്‍
ആപത്തിലിമ്പമല്ലോ;... നീയും
ആശയോടടുത്താലണച്ചവന്‍-പാലിക്കും:
അരികില്‍ വാ നീ മനമേ!
6
ഭൂനിവാസികളും, സ്വര്‍ഗ്ഗവാസികളും
പുകഴ്ത്തി സ്തുതിക്കും നാമം... ഭക്തി
പൂണ്ടു നീ സ്വന്തമാക്കുകില്‍ സ്വര്‍ഗ്ഗം
പൂക്കു വാഴാം, മനമേ!

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com