• waytochurch.com logo
Song # 20441

nanurannan peakum mun pay ninakkekunnita nandi nannay ഞാനുറങ്ങാന്പോകും മുന്പായ്



ഞാനുറങ്ങാന്‍പോകും മുന്‍പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വ്വം
തന്ന നന്മകള്‍ക്കൊക്കെക്കുമായി (ഞാനുറങ്ങാന്‍..)
1

നിന്നാഗ്രഹത്തിന്നെതിരായ്
ചെയ്‌തോരെന്‍കൊച്ചു പാപങ്ങള്‍പോലും (2)
എന്‍ കണ്ണുനീരില്‍ കഴുകി മേലില്‍
പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ (ഞാനുറങ്ങാന്‍..)
2

ഞാനുറങ്ങീടുമ്പോഴെല്ലാം
എനിക്കാനന്ദനിദ്ര നല്‍കേണം (2)
രാത്രി മുഴുവനുമെന്നേ
നോക്കി കാത്തുസൂക്ഷിക്കുക വേണം (ഞാനുറങ്ങാന്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com