• waytochurch.com logo
Song # 20449

ജീവിതഭാരങ്ങള് നീറും പ്രയാസങ്ങള്

jivitabharannal nirum prayasannal vannalum ennalumen yesu mati‍ ‍


ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍
വന്നാലും എന്നാളുമെന്‍ യേശു മതി
എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍
എന്നന്തരംഗമേ എന്‍ യേശു മതി
എന്നന്തരംഗമേ എന്‍ യേശു മതി
അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍
അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
1

ആകുലനേരത്തും ആവശ്യനാളിലും
ആശ്രയിച്ചോരെല്ലാം അകന്നീടുമ്പോള്‍
പതറുകയില്ല ഞാന്‍ തളരുകയില്ല ഞാന്‍
എന്‍ നാഥന്‍ എന്‍ കൂടെ ഉള്ളതിനാല്‍ (2)
തന്‍ സ്നേഹമോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ (2) (ജീവിത..)
2
ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ,
ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ
യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍
ജയമെനിക്കുണ്ടെന്നും നിശ്ചയം (2)
തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ (2) (ജീവിത..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com