• waytochurch.com logo
Song # 20453

jivita gar ttattil alayum enmanam ജീവിത ഗര്ത്തത്തില് അലയും എന്മനം


ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം
കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍
കനിവിന്‍റെ നാഥന്‍ അലിവോടെന്നും
ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി
1

നീര്‍പ്പോളകള്‍ പോലെ നിഴല്‍ മായും പോലെ
മനുജനീ മഹിയില്‍ മണ്ണടിയുമ്പോള്‍ (2)
സ്വര്‍ഗ്ഗ പിതാവേ നിന്‍ മുന്നില്‍ ചേരാന്‍
സന്തതമെന്നേ അനുഗ്രഹിക്കൂ (ജീവിത..)
2
മാനവ മോഹങ്ങള്‍ വിനയായ് ഭവിക്കും
നിരുപമ സൂക്തികള്‍ ത്യജിച്ചിടുമ്പോള്‍ (2)
ക്രിസ്തു ദേവാ എന്‍ മിഴികള്‍ക്കങ്ങേ
കല്‍പ്പനയെന്നും പ്രഭ തൂകണമെ (ജീവിത..)




Music: ഫാ. ജസ്റ്റിന്‍ പനക്കല്‍

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com