jivane en jivane namea namea ജീവനേ എന്‍ ജീവനേ നമോ നമോ
ജീവനേ! എന്‍ ജീവനേ! നമോ! നമോ!
പാപികള്ക്കമിതാനന്ദപ്രദനാം കൃപാകരാ! - നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
1
പാപനാശകാരണാ നമോ-നമോ
പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
2
സര്‍വലോക നായകാ നമോ-നമോ
ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
3
ജീവജാലപാലകാ നമോ-നമോ
ദിവ്യകാന്തിയില്‍ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
4
മന്നവേന്ദ്ര! സാദരം നമോ-നമോ
മനുകുലത്തിനീ വലിയ രക്ഷ നല്കിയ ദയാപരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!