• waytochurch.com logo
Song # 20460

jnanasagara deva tavaka namame en prameadame ജ്ഞാനസാഗര ദേവ താവക നാമമേ എന് പ്രമോദമേ


ജ്ഞാനസാഗര ദേവ താവക നാമമേ എന്‍ പ്രമോദമേ
മാനസേ വന്നു നീക്കുക ഇരുളാകെ എന്‍ ഗുരുനാഥനേ
1

വീട്ടിലും പാഠശാല തന്നിലും യേശുതാന്‍ അഭ്യസിച്ചപോല്‍
വാട്ടമറ്റു വളരണം ദേഹദേഹിയാത്മനാമയം
2
മേരിയന്നു ജീവാമൃതം തിരുപാദേ ചേര്‍ന്നു നുകര്‍ന്നപോല്‍
നേരില്‍ നിന്മുഖ തേജസ്സേകിയീ ബാല(നെ,യെ,രെ) നിറയ്ക്കേണമേ
3
ദൈവഭക്തിയില്‍ ഉത്ഭവിക്കുന്നു ജ്ഞാനമെന്നതു സല്‍മതം
ദൈവമേ അരുളേണമേ നിന്നിലുറ്റ ഭക്തിയനാരതം
4
വിദ്യാരംഭദിനം മുതല്‍ക്കളവറ്റ നിന്‍ കൃപ നേടിയീ-
വിദ്യാര്‍ത്ഥി ബാല(ന്‍,ര്‍) ചിത്തശുദ്ധിയില്‍-നിന്നെ സേവ ചെയ്തീടണം

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com