kaikal kuppi kannukal putti കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി
കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി
കര്‍ത്താവേ നിന്നോടു യാചിക്കുന്നു
ഉള്ളിന്റെ ഉള്ളില്‍ നന്മകള് നിറയാന്‍
നിന് മുന്പില് ഞങ്ങള്‍ വന്നിടുന്നു (കൈകള്‍..)
1
സോദരനോട് ക്ഷമിച്ചിടാനെന്നും
സന്മനസ്സേകിടേണേ (2)
കൂട്ടുകാര്‍ക്കെന്നും നന്മകള് ചെയ്യാന്‍
കര്‍ത്താവേ എന്നെ ഒരുക്കിടണെ (2) (കൈകള്‍..)
2
സുന്ദരലോകം ചമച്ചതിനായി
നന്ദി ഞാനേകിടുന്നു (2)
സഹജീവികള്‍ക്കെല്ലാം സൌഖ്യം പകരാന്‍
സര്‍വ്വേശ്വരാ നീ കനിഞ്ഞിടണെ (2) (കൈകള്‍..)