• waytochurch.com logo
Song # 20466

കേഴുന്നു എന് മനം ആദാമ്യരോടായ്

kelunnu en manam adamyareatay ‍


കേഴുന്നു എന്‍ മനം ആദാമ്യരോടായ്
ദാഹത്തിനിത്തിരി ശമനം തരൂ
തേങ്ങുന്നു എന്‍ മനം ദൈവത്തിനോടായ്
തളരുമെന്‍ ഹൃത്തിനു ശക്തി നല്‍കൂ
കുരിശില്‍ കിടന്നു കൊണ്ടേകസുതന്‍റെ
വിലാപം പാരില്‍ മാറ്റൊലിയായ്
നാദം പാരില്‍ മാറ്റൊലിയായ്
1

മകനേ നീ അറിയുന്നോ (2)
എന്‍ ദാഹമെന്തിനായ് നിന്നുടെ പാപത്തിന്‍ പരിഹാരവും
എന്നിട്ടുമെന്‍ ജനം പാപത്തില്‍ വീഴുന്നു
പിന്നെന്തിനായ് ഞാന്‍ കുരിശിലേറി
എങ്കിലുമെന്‍ മനം വീണ്ടും പ്രാര്‍ത്ഥിക്കുന്നു
ഇവരോട് ക്ഷമിക്കേണമേ പിതാവേ
ഇവരോട് ക്ഷമിക്കേണമേ (കേഴുന്നു..)
2

മകനായ് മകളായ് എന്നെ കാക്കുന്നവന്‍ (2)
പെറ്റമ്മയേക്കാള്‍ കരുണാമയന്‍
നമ്മുടെ പാപമാം മുള്ളിന്‍ കിരീടവും
തലയില്‍ ചൂടുന്നു ഏകനായി
മൂന്നാണിയിന്മേല്‍ കുരിശില്‍ വിതുമ്പുന്നു
ഇവരോടു പൊറുക്കേണമേ പിതാവേ
ഇവരോട് പൊറുക്കേണമേ (കേഴുന്നു..)






From: Passion Week Songs


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com