• waytochurch.com logo
Song # 20468

കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ

kilu kilukkam ceppukale omanakkurunnukale



കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ..
ഓടി ഓടി വന്നാട്ടെ..
ഹായ്‌..ക്രിസ്ത്മസ്‌ ഫാദര്‍..
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ..ഓടി ഓടി വന്നാട്ടെ..
ഹയ്‌ കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ..
ഓടി ഓടി വന്നാട്ടെ..
ഹായ്‌..ക്രിസ്ത്മസ്‌ ഫാദര്‍..
ഓജൂജു ജൂജു..ഹജൂജുജു..ഹജൂജുജുജുജുജു...
1

നക്ഷത്രക്കൂടാരം പൊട്ടിച്ചിരിക്കുന്ന പൂമാനം മിന്നുന്നുവോ (2)
രാപ്പാടി പാടുന്ന സ്നേഹത്തിന്‍ ഗീതവും ക്രിസ്ത്മസിന്‍ സംഗീതം
ആടിപ്പാടി ചേര്‍ന്നു നമ്മള്‍ സ്തുതിഗീതം പാടീടാം..
ഓജൂജു ജൂജു..ഹജൂജുജു...ഹജൂജുജുജുജുജു... (കിലുകിലുക്കാം...)
2

കാതോര്‍ത്തു കേള്‍ക്കാന്‍ ഇടയ സംഗീതം സായൂജ്യ സംഗീതം
രാപ്പാര്‍ത്തു വാണുണ്ണിയേശുനമ്മോടീന്നു കൂട്ടിന്നായ്‌ വരുകില്ലേ
ശാന്തരാര്‍ന്നു പാടി നമ്മള്‍ കൈകോര്‍ത്ത്‌ ആടീടാം.. (കിലുകിലുക്കാം...)




                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com