• waytochurch.com logo
Song # 20473

kal variyil yagamay mrtyuve variccavan കാല്വരിയില് യാഗമായ് മൃത്യുവെ വരിച്ചവന്


കാല്‍വരിയില്‍ യാഗമായ്‌ മൃത്യുവെ വരിച്ചവന്‍
മുള്‍ക്കിരീടധാരിയായ്‌ ക്രൂശിലേറി
കാരിരുമ്പാണികളാല്‍ പീഡനമേറ്റവന്‍
ചുടുചോര ചൊരിഞ്ഞതോ എനിക്കു വേണ്ടി (2) (കാല്‍വരി..)
1

ചങ്കിലെ ചോരയാല്‍ വീണ്ടെടുത്തവന്‍ നമ്മെ
മാനവപാപത്തെ നീക്കിടുവാന്‍ (2)
ഈ മഹാ ത്യാഗത്തെയോര്‍ത്തിടുമ്പോള്‍
യോഗ്യതയെന്തെന്നില്‍ കണ്ടു നാഥാ
ക്രൂശിച്ച മനുജനോടനുകമ്പ കാട്ടിയും
സ്നേഹിപ്പാന്‍ പഠിപ്പിച്ച യേശുനാഥന്‍ (2) (കാല്‍വരി..)
2

ഗാഗുല്‍ത്താ മലയില്‍ നിന്നുയര്‍ന്നോരു രോദനം
മാനവപാപത്തിന്‍ മോചനമായ് (2)
നീതിമാനാം ദൈവം നിന്ദിതനായ്
സത്യവാനാമീശോ പീഡിതനായ്
മുള്‍ക്കിരീടധാരിയായ്‌ പരിഹാസമേറ്റതും
മനുജന്‍റെ ജീവനെ വീണ്ടെടുപ്പാന്‍ (2) (കാല്‍വരി..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com