karunya varidhe kantanam priyane കാരുണ്യ വാരിധേ കാന്തനാം പ്രിയനേ
കാരുണ്യ വാരിധേ, കാന്തനാം പ്രിയനേ
കാതുകള്‍ വെമ്പുന്നേ കാഹളം കേള്‍ക്കുവാന്‍ (2)
1
പാപക്കുഴിയില്‍ കിടന്ന എന്നെ നീ
നിര്‍ത്തി സ്ഥിരമായ് ക്രിസ്തുവാം പാറമേല്‍ (2) (കാരുണ്യ..)
2
യേശു എന്‍ ബലം പേടിക്കയില്ല ഞാന്‍
കഷ്ടങ്ങളെത്രയും ജീവിതേ നേരിടില്‍ (2) (കാരുണ്യ..)
3
വേഗത്തില്‍ വന്നു നീ എന്നെയും ചേര്‍ക്കണേ
പ്രത്യാശയോടെ ഞാന്‍ ഭൂമിയില്‍ പാര്‍ക്കുന്നേ (2) (കാരുണ്യ..)