kanta tamasamentahea കാന്താ താമസമെന്തഹോ
കാന്താ! താമസമെന്തഹോ!
വന്നീടാനേശു
കാന്താ! താമസമെന്തഹോ!- (2)
കാന്താ! നിന്‍ വരവിന്നായ്
കാത്തിരുന്നെന്‍റെ മനം
വെന്തുരുകുന്നു കണ്ണും
മങ്ങുന്നെ മാനുവേലേ (2)
കാന്താ...
1
വേഗത്തില്‍ ഞാന്‍ വരുന്നെന്നു
പറഞ്ഞിട്ടെത്ര
വര്‍ഷമതായിരിക്കുന്നു!
മേഘങ്ങളില്‍ വരുന്നെന്നു
പറഞ്ഞതോര്‍ത്തു
ദാഹത്തോടെയിരിക്കുന്നു
ഏക വല്ലഭനാകും
യേശുവേ! നിന്‍റെ നല്ല
ആഗമനം ഞാന്‍ നോക്കി
ആശയോടിരിക്കയാല്‍ (കാന്താ..)
2
ദുഃഖം നീ നോക്കുന്നില്ലയോ
എന്‍റെ വിലാപ-
ശബ്ദം നീ കേള്‍ക്കുന്നില്ലേയോ
തക്കം നോക്കീടുന്നില്ലയോ
പിശാചെന്മനം
വെക്കം ഹനിപ്പാനായയ്യോ!
തൃക്കണ്ണാലെന്നെ നോക്കി
ദുരിതങ്ങളാകെ പോക്കി
വെക്കം നിന്‍ മണവാട്ടി-
യാക്കിക്കൊള്ളുവാന്‍ പ്രിയ! (കാന്താ..)