kastanastaseadhanakal vannupeakilum കഷ്ടനഷ്ടശോധനകള്‍ വന്നുപോകിലും
കഷ്ടനഷ്ടശോധനകള്‍ വന്നുപോകിലും
ആധിവ്യാധി പീഡകള്‍ വന്നുചേരിലും
ഇല്ലെനിക്കു ദുഃഖമൊന്നുമീ യാത്രയില്‍
എന്റെ കര്ത്തനെന്നുമെന് കൂടെയുള്ളതാല്‍ (2)
1
തേടി വന്നിടും എന്റെ സ്നേഹിതന്
രോഗശയ്യയില്‍ ഞാന്‍ എകനാകിലും
തീര്‍ത്തിടുമെന്റെ വ്യാധികളെല്ലാം
സ്നേഹമോടെന്നും സൌഖ്യദായകന്‍ (2) (കഷ്ട..)
2
ചാരെ നിന്നിടും എന്റെ രക്ഷകന്
സിംഹക്കൂടതില് ഞാന്‍ പെട്ടു പോകിലും
പോക്കീടുമെന്റെ ആധികളെല്ലാം
ദിവ്യവചനത്തിന് ശക്തിയാലെന്നും. (2) (കഷ്ട..)
3
കൈവിടില്ലെന്നെ എന്റെ നായകന്
കാലിടറി ഞാന്‍ വീണുപോകിലും
കാത്തിടുമെന്നെ എന്റെ പാലകന്
കൈക്കുഞ്ഞുപോല് തന് മാറിടമതില്‍ (2) (കഷ്ട..)