• waytochurch.com logo
Song # 20489

kurirul tinnitum talvara kan kayil കൂരിരുള് തിങ്ങിടും താഴ്വര കാണ്കയില്


കൂരിരുള്‍ തിങ്ങിടും താഴ്വര കാണ്‍കയില്‍
ഭാരിച്ച ഭീതിയില്‍ വീണു ഞാന്‍
പാരിതില്‍ ആലംബം ഇല്ലാത്തോരേഴ ഞാന്‍
വീഴില്ല യാതൊരു കാലത്തും (2)
1

എന്നെന്നും പാലിപ്പാനെന്നുടെ പാതയില്‍
എന്നുടെ പാതയില്‍ ദീപമായ്‌
വിണ്ണിന്‍റെ നാഥനെന്‍ കൂടെയുള്ളതാലെ
ഒന്നുമേ ഖേദിപ്പാനില്ലല്ലോ (2)
2
മാനസ വീണയില്‍ മാധുര്യ വീചികള്‍
സാനന്ദം മീട്ടി ഞാനാര്‍ത്തിടും
എന്നുള്ളില്‍ വാഴണം ഈ നല്ല രക്ഷകന്‍
എന്നെന്നും രാജാധിരാജാവായ്‌ (2)
3
ആപത്തു വേളയില്‍ സാന്ത്വനം നല്‍കുവാന്‍
ശാന്തിയില്‍ ദൂതുമായ്‌ വന്നിടും
ബന്ധുവാം യേശുവെ പോലിഹെ ആരുള്ളു
സന്തതം സ്നേഹിതന്‍ ആയെന്നും (2) (കൂരിരുള്‍..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com