കര്ത്താവില് നാം സന്തോഷിപ്പിന് സന്തോഷിച്ചിടിന്
kar ttavil nam santeasippin santeasiccitin
കര്‍ത്താവില്‍ നാം സന്തോഷിപ്പിന് സന്തോഷിച്ചിടിന്‍
എല്ലായ്പ്പോഴും തന്‍ നാമം നാം ആരാധിച്ചീടാം
തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും
സ്തോത്രഗീതം പാടി വാഴ്ത്താം ആനന്ദത്തോടെ
യോഗ്യനാണവന്‍ നിത്യം യോഗ്യനാണവന്‍
കീര്‍ത്തനങ്ങള്‍ പാടിവാഴ്ത്താന്‍ യോഗ്യനാണവന്‍
1
മാരിവില്ലിന്‍ ശോഭവെല്ലും സൂര്യതേജസ്സാണവന്‍
കാണുമീ പ്രപഞ്ചമെല്ലാം തന്‍ കരത്തിന്‍ ചാതുര്യം
കാലമെത്രയേറിയാലും ലോകമാകെ മാറിയാലും
മാറുമോ തന്‍ വന്‍ പ്രതാപം ലേശവും മഹാശ്ചര്യം (തപ്പി..)
2
ഏകനാം തന്‍ പുത്രനെയീ പാരിലേക്കയച്ചതാം
ഏക ദൈവത്തിന്‍റെ സ്നേഹം ഏവരും പുകഴ്ത്തിടാം
ക്രൂശിലെ തന്‍ ചോരയാലെ സര്‍വ്വപാപം പോക്കിനമ്മെ
നിത്യ ജീവനംശിയാക്കി തീര്‍ത്തതാല്‍ നാമുല്ലസിക്കാം - (തപ്പി..)