• waytochurch.com logo
Song # 20500

കര്ത്താവിന് സ്നേഹത്തില് എന്നും വസിച്ചീടുവാന്

kar ttavin snehattil ennum vasiccituvan‍‍ ‍ ‍


കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍
വന്‍ കൃപ ഏകിടണേ
ഭിന്നത, വിദ്വേഷം ഇല്ലാതെ ജീവിക്കാന്‍
നല്‍ വരം നല്‍കിടണേ (2)


ലോകം പാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ല (2)
അങ്ങേ ചിറകിന്‍ മറവിലാണ്‌ ഞാന്‍
എന്‍റെ വിശ്വാസം വര്‍ധിപ്പിക്കണേ (2)
1
ഇന്നലെ മിന്നിയ ഉന്നതശ്രേഷ്ഠന്മാര്‍
അന്യരായിന്നു മണ്ണില്‍
എന്നാലോ സാധു ഞാന്‍ സന്നിധേ നിന്നതോ
പൊന്നേശുവേ കൃപയാല്‍ (2) -- (ലോകം പാപം..)
2
നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍
എത്ര സ്തുതിച്ചീടണം
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാന്‍
എത്ര നാള്‍ പാര്‍ത്തീടണം (2) -- (ലോകം പാപം..)
3
ഒന്നിക്കുമൊരു നാള്‍ സ്വര്‍ഗ്ഗ കൂടാരത്തില്‍
വന്ദിക്കും ഞാന്‍ അന്നാളില്‍
എന്നിനി പ്രിയന്‍റെ പൊന്‍ മുഖം കാണും ഞാന്‍
എന്നാശ ഏറിടുന്നേ (2) -- (ലോകം പാപം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com