• waytochurch.com logo
Song # 20504

karunakaranam parane saranam കരുണാകരനാം പരനേ ശരണം കനിവിഷഹരനേ തിരുകൃപ ശരണം കാത്തരുള്ക ശരണം ത്രി


1
കരുണാകരനാം പരനേ - ശരണം
കനിവിഷഹരനേ തിരുകൃപ - ശരണം
കാത്തരുള്‍ക ശരണം - ത്രിയേകാ
കരളലിഞ്ഞീടണമേ - കൃപാലോ
2
അരുണോദയമരുള്‍വടിവേ - ശരണം
അല്ഫാ ഒമേഗാവേ - ശരണം
അരുള്‍ വരദാ ശരണം - ത്രിയേകാ
ആശിഷമരുളേണമേ - കൃപാലോ
3
അധിപതിവേദാ നാഥാ - ശരണം
ആധികള്‍ തീര്‍ക്കുക താതാ - ശരണം
അതിഗുണനേ ശരണം - ത്രിയേകാ
ആമയം നീക്കണമേ - കൃപാലോ
4
ശരണം ശരണം ശരണം നാഥാ
തിരു അരുള്‍ ചൊരിക ഈ തരുണം - താതാ
വരണം കൃപ തരണം - ത്രിയേകാ
ദുരിതമകറ്റണമേ - കൃപാലോ
5
നിത്യാസുരവരദേവാ - ശരണം
സ്തുത്യാ ഈശോ മിശിഹാ - ശരണം
സത്യാത്മാ ശരണം - ത്രിയേകാ
പഥ്യാ വരമരുള്‍കാ - കൃപാലോ

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com