• waytochurch.com logo
Song # 20505

karunayulla nayaka kanivinnuravitamanu ni കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ


കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ (2)
കാല്‍വരിമലയില്‍ രക്തം ചിന്തിയ
കാരുണ്യദീപമാണു നീ (കരുണയുള്ള..)
1

ഉടഞ്ഞു പോയൊരു പാത്രമല്ലേ ഞാന്‍
ഉണര്‍വ്വിന്‍റെ നാഥാ കാണുകില്ലേ നീ (2)
ഉയരങ്ങളിലേക്ക്‌ ഉയര്‍ത്തേണമേ
ഉയിര്‍ തന്ന നാഥാ കാത്തിടേണമേ (2) (കരുണയുള്ള..)
2

മനസ്സിനുള്ളിലെ മണ്‍ ചെരാതുമായ്‌
മൂകമായ്‌ ക്രൂശു തേടും പാപിയാണ് ഞാന്‍ (2)
മോചന പാതയില്‍ നടത്തേണമേ
മോക്ഷനാട്ടിലെത്തുവോളം നയിക്കേണമേ (2) (കരുണയുള്ള..)


  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com