• waytochurch.com logo
Song # 20506

karunayulla daivame kanivu teannaname കരുണയുള്ള ദൈവമേ കനിവു തോന്നണമേ



കരുണയുള്ള ദൈവമേ കനിവു തോന്നണമേ
പാപിയാണെങ്കിലും അലിവു തോന്നണമേ (2)
1

അറിയാതെ ചെയ്തൊരു അപരാധമൊക്കെയും
മറന്നീടണെ എന്‍റെ കരുണാമയാ (2)
പാപത്തിന്നാഴിയില്‍ വീഴാതെയെന്നുമേ
കാത്തീടണേ എന്‍റെ കാരുണ്യമേ (2) (കരുണയുള്ള..)
2
കദനങ്ങള്‍ മാനസേ വന്നീടും നേരവും
തളരാതെ എന്നെ നീ കാത്തീടണേ (2)
കനിവിന്‍റെ ചാലുകള്‍ ഹൃദയത്തിന്നുള്ളിലായ്‌
തീര്‍ത്തീടണേ എന്‍റെ സ്നേഹ താതാ (2) (കരുണയുള്ള..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com