• waytochurch.com logo
Song # 20507

karuna niranna pitave ni കരുണ നിറഞ്ഞ പിതാവേ നീ



കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാല്‍
എന്നെ കഴുകണേ നാഥാ നീ (കരുണ..)
1

പാപക്കറകളെ എല്ലാം നീ
നന്നായ്‌ കഴുകി കളയണമേ
താതാ മാമക പാപങ്ങള്‍
ഘോരമെന്നും നിന്‍ കണ്‍ മുന്‍പില്‍
നിന്നോടാണേ ദ്രോഹങ്ങള്‍
സര്‍വ്വം ചെയ്തതും സര്‍വ്വേശാ
തെറ്റും കുറ്റവും എല്ലാം ഞാന്‍
ചെയ്തതു നിന്നുടെ തിരുമുന്‍പില്‍ (കരുണ..)
2
നാഥാ ഒന്നു തുറക്കണമേ
അലിവോടെന്നുടെ അധരങ്ങള്‍
താവകഗീതികള്‍ പാടിടുവാന്‍
വ്യഗ്രത പൂണ്ടു വിറയ്ക്കുന്നു
എളിമ നിറഞ്ഞൊരു ഹൃദയത്തില്‍
ഉള്ളു തകര്‍ന്നുള്ളനുതാപം
നിരസിക്കല്ലേ കര്‍ത്താവേ
കരുണ നിറഞ്ഞ പിതാവേ നീ (കരുണ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com