kanivin uravitame kan yaka mariyame കനിവിന് ഉറവിടമേ കന്യകാ മേരിയമ്മേ
കനിവിന് ഉറവിടമേ കന്യകാ മേരിയമ്മേ
തിരുസുതനേശുവിന് തിരുമുഖം
കാണുവാന്‍ വരുന്നവരേ വഴി നയിക്കൂ (2)
1
ദൂതന് വന്നു മംഗളമായ് ദൂതു നല്കിയ നേരം
നാഥനു നീ മന്ദിരമായ് തീരുവാനകമേകി
തിരുവചനവുമായ് മരുവിയോള് നീ
തലമുറതോറും നിരുപമയായ്
പാടാം നിന് സ്തുതി ഗീതം
നിത്യം പാടാം നിന് സ്തുതി ഗീതം (കനിവിന്..)
2
കാല്‍വരിയില്‍ ക്രൂശിതനാം അരുമ സുതന് ചൊല്ലി
അമ്മയെ ഞാനേകിടുന്നു സ്വീകരിക്കൂ നിങ്ങള്‍
അനുദിനമലിവാല് അനുഗ്രഹമേകൂ
അവികലമാകും അകത്തളമേകൂ
പാടാം നിന് സ്തുതി ഗീതം
നിത്യം പാടാം നിന് സ്തുതി ഗീതം (കനിവിന്..)