• waytochurch.com logo
Song # 20512

kannunir talvarayil nanerram valannitumpeal കണ്ണുനീര് താഴ്വരയില് ഞാനേറ്റം വലഞ്ഞിടുമ്പോള്



കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും

നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ
1
കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് (നിന്‍ മനം..)
2
തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂ
ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..)
3
കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..)
4
ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..)
5
ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കെണതു പോല്‍
ചങ്കിന്‌ നേരെ വരും വന്‍ ഭാരം മാറിപ്പോകും (നിന്‍ മനം..)


Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com