• waytochurch.com logo
Song # 20523

kunnilam kaikal kuppi halleluya nannal patam കുഞ്ഞിളം കൈകള് കൂപ്പി ഹല്ലേലൂയാ ഞങ്ങള് പാടാം


കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2)
കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2)
1

നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്ന്‍ കോര്‍ത്തു തരാം
നസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം (2)
നിന്‍റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം ഉമ്മ നല്‍കിടാം (2)
കൂട്ടു കൂടുവാന്‍ നീ വരില്ലയോ (കുഞ്ഞിളം..)
2
ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍ (2)
നീ വരേണമേ കാത്തിടേണമേ
നിന്‍റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ (2)
കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ (കുഞ്ഞിളം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com