• waytochurch.com logo
Song # 20534

ഒലിവിന് ചില്ലകളൊന്നായ് വീശി

olivin cillakaleannay visi‍ ‌



ഒലിവിന്‍ ചില്ലകളൊന്നായ്‌ വീശി
പുഞ്ചിരി തൂകി പാടുന്നു
നീഹാരം മുത്തമിടും ശാരോനിന്‍ താഴ്വാരം


ഓര്‍ശ്ലേമിന്‍ തെരുവീഥികളില്‍ ഉയരും കാഹള സംഗീതം
ഹോശാനാ (4) (ഒലിവിന്‍..)
1

കുന്നും മലയും കാട്ടാറും മൃദു ശയ്യ വിരിക്കും പുല്‍മേടും
മഞ്ഞും മഴയും പൂഞ്ചോലകളും പുഞ്ചിരി തൂകും പഞ്ചമിയും
അന്തിയില്‍ അംബര വീഥികളില്‍ ചെറു കണ്ണുകള്‍ ചിമ്മും താരകളും
ഉഷകാല തിരി വെട്ടം വിതറി തെളിവെയിലേകും കതിരോനും (2)
പാടുന്നു ഹോശാനാ ദാവീദിന്‍ സുതനോശാനാ (ഓര്‍ശലേമിന്‍..)
2

സത്യത്തിന്‍ സുവിശേഷം നല്‍കാന്‍ എത്തി നാഥന്‍ സകലേശന്‍
സൌഖ്യം നല്‍കി മോചനം ഏകി അത്യുന്നതന്‍ സര്‍വ്വേശന്‍
വിശ്വാസത്താല്‍ അണയും മാനവര്‍ ഉച്ചസ്വരത്തില്‍ പാടുന്നു
നിത്യം വാഴും മാനവ രക്ഷകനുത്തമഗീതം പാടുന്നു (2)
ഹോശാനാ ഹോശാനാ ദാവീദിന്‍ സുതനോശാനാ (ഒലിവിന്‍..)




From: Palm Sunday Songs


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com