orikkal yesunathan gelili katal ttirayil ഒരിക്കല് യേശുനാഥന് ഗെലീലി കടല്ത്തിരയില്
ഒരിക്കല്‍ യേശുനാഥന് ഗെലീലി കടല്‍ത്തിരയില്‍
തോണിയേറി വലവീശിപ്പോണോരെക്കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ (ഒരിക്കല്‍..)
അലകടലില്‍ അലയും മുക്കുവരേ
ഒരുമയോടെ വരുവിന്‍ കര കയറാം (2) (ഒരിക്കല്‍..)
1
വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി
വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍ (2)
വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്‍
മനസ്സിന്‍റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍ (അലകടലില്‍..)
2
അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ (2)
അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി
ജലരാശി ഗുരുവിന്‍റെ നടവഴിയായി
വിശ്വാസം ഉടയാത്തോനായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും (അലകടലില്‍..)