oru seakaganam oluki vannu oru devamanas sin malar kkeavilil ഒരു ശോകഗാനം ഒഴുകി വന്നു
ഒരു ശോകഗാനം ഒഴുകി വന്നു
ഒരു ദേവമനസ്സിന് മലര്ക്കോവിലില്
ഒരു യാഗവേദി ഒരുങ്ങിനിന്നു
ഒരു ബലിയാടിന് മിഴി നിറഞ്ഞു
ഒരു ശോകഗാനം ഒഴുകി..
1
ലോകത്തിന് പാപം പോക്കുന്നവന്
ദൈവത്തിന്നോമല് കുഞ്ഞാടിതാ (2)
തന്തിരുരക്തം വിയര്ത്തൊരു രാത്രി
നൊമ്പരം വിങ്ങുന്ന രാത്രി ഗദ്ഗദ രാത്രി
ഒരു ശോകഗാനം ഒഴുകി..
2
സ്നേഹപിതാവേ നിന്നുള്ളമെങ്കില്
ഈ പാനപാത്രം നീക്കേണമേ (2)
എങ്കിലുമെന്റെ ഇംഗിതമല്ല
നിന് തിരുവുള്ളം പോലെ നിറവേറിടേണമേ (ഒരു ശോക..)
From: Passion Week Songs