onneyullenikkanandamulakil ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന് സന്നിധി അണയുവതേ (2)
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍ (2) (ഒന്നേ..)
1
മാനം ധനമീ മണ്ണിന് മഹിമകള്‍
ഒന്നും ശാന്തിയെ നല്കാതാം (2)
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക (2) (ഒന്നേ..)
2
കണ്ണീര് താഴ്വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍ (2)
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന് കൃപ മഴ പോല്‍ ചൊരികില്‍ (2) (ഒന്നേ..)