ഐക്യമായ് വിളങ്ങിടാം ഒന്നായ് ചേര്ന്നു നീങ്ങിടാം
aikyamay vilannitam onnay cer nnu ninnitam
ഐക്യമായ് വിളങ്ങിടാം ഒന്നായ് ചേര്ന്നു നീങ്ങിടാം (2)
ക്രിസ്തുവിന്‍റെ സാക്ഷികളാകാം
ലോകത്തില്‍ വിളങ്ങും ജ്യോതിസ്സായ്
സ്നേഹത്തിന്‍ ദൂതുമായ് പാരിലെങ്ങും പോയിടാം
സാക്ഷ്യമേകി യാത്ര ചെയ്തിടാം (2) (ഐക്യമായ്..)
1
വേര്‍പാടിന്‍ നടുച്ചുവര്‍ തകര്‍ത്ത നാഥന്‍
ഒരുമയോടെ ഐക്യമായ് നടത്തിടുന്നു (2)
ശാന്തിയും സന്തോഷവും സമാധാനവും
തന്നു നമ്മെ കാത്തു പാലിക്കുന്ന രക്ഷകന്‍ (2) (ഐക്യമായ്..)
2
ക്രിസ്തുവെന്ന കല്ലിനാല്‍ സ്ഥിരപ്പെട്ടതാം
ദൈവഭവന വാസികള്‍ നാം ഒന്നായിടാം (2)
പരിശുദ്ധാത്മ ശക്തിയാല്‍ നിറഞ്ഞീടണം
സര്‍വ്വ സൃഷ്ടി മോചനത്തിനായ് പോരാടാം (2) (ഐക്യമായ്..)