• waytochurch.com logo
Song # 20549

എഴുന്നള്ളുന്നേശു രാജാവായ്

elunnallunnesu rajavay ‌


എഴുന്നള്ളുന്നേശു രാജാവായ്‌
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍ (എഴുന്നള്ളുന്നേശു..)


യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ (2)
1

രോഗങ്ങള്‍ മാറും ഭൂതങ്ങളൊഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രരാകുന്ന ദൈവരാജ്യം (2) (യേശുവേ..)
2

ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ്‌ തീര്‍ന്നിടുമേ
തുറന്നീടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജന്‍ നമുക്കായ് (2) (യേശുവേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com