• waytochurch.com logo
Song # 20558

എപ്പോഴും ഞാന് സന്തോഷിക്കും എന് യേശു എന്റെ ഗാനം

eppealum nan santeasikkum en yesu en re ganam ‍ ‍ ‍



എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്‍റെ ദാനം


യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം
1

നിന്‍ രാജ്യത്തിന്‍ ഒരന്യനായ്‌ ഭുവിയിവന്നുഴന്നു
നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു (യേശുവേ..)
2
മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്‍റെ കാതില്‍ (യേശുവേ..)
3

ഈ ലോകത്തില്‍ ഓര്‍ മാനവും-എനിക്കില്ലെങ്കിലെന്ത്?
സ്വര്‍ഗ്ഗീയ പേരും സ്ഥാനവും-തരും എന്‍ ദിവ്യബന്ധു (യേശുവേ..)
4

തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍-അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശുരാജന്‍ ചൊല്‍-നിത്യാനന്ദം നല്‍കീടും (യേശുവേ..)
5
സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം (യേശുവേ..)




                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com