• waytochurch.com logo
Song # 20567

en re daivam enikku tanna snehasam manam i jivitam എന്റെ ദൈവം എനിക്കു തന്ന സ്നേഹസമ്മാനം ഈ ജീവിതം


എന്‍റെ ദൈവം എനിക്കു തന്ന സ്നേഹസമ്മാനം.. ഈ ജീവിതം..
സ്വന്ത രൂപവും ഭാവവുമായ്‌ മെനഞ്ഞെടുത്തെന്നെ.. തന്‍റെ കൈകളാല്‍..
ജീവിതം ഞാന്‍ ദൈവമേ കാഴ്ചയേകുന്നു
ഹൃദയതംബുരു മീട്ടി ഞാന്‍ നന്ദിയേകുന്നു
നന്ദിയേകുന്നു.. നന്ദിയേകുന്നു.. (എന്‍റെ ദൈവം..)
1

മണ്ണില്‍ നിന്‍റെ ശ്വാസമൂതി ജീവനേകി നീ
എന്‍റെ ഓരോ ശ്വാസവും ഇനി നിന്‍റെതാണല്ലോ
മനമിടിഞ്ഞാലും മിഴികള്‍ നീരണിഞ്ഞാലും
ഭാരമേറും കുരിശു പേറി ഞാന്‍ തളര്‍ന്നാലും
എന്‍റെ ജന്മം പൂര്‍ണ്ണമായ്‌ നിനക്കു നല്‍കാം (എന്‍റെ ദൈവം..)
2
കുരിശിലന്നു നിന്‍റെ ജീവന്‍ ബലിയണച്ചതു പോല്‍
മിന്നി മായും മണ്‍ ചെരാതായ്‌ ഞാന്‍ മറഞ്ഞാലും
ഇടറി വീണാലും മനസ്സില്‍ ഇരുള്‍ പടര്‍ന്നാലും
ദേഹമാകെ മുറിവുകളാല്‍ നിണമണിഞ്ഞാലും
നിന്‍റെ വഴിയേ മാത്രമെന്നും ഞാന്‍ നടന്നീടും (എന്‍റെ ദൈവം..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com