enneatulla nin sar vvananmakal kkayi nan എന്നോടുള്ള നിന് സര്വ്വനന്മകള്ക്കായി ഞാന്‍
എന്നോടുള്ള നിന് സര്വ്വനന്മകള്ക്കായി ഞാന്‍
എന്തുചെയ്യേണ്ടു നിനക്കേശുപരാ!—ഇപ്പോള്‍
1
നന്ദി കൊണ്ടെന്റെയുള്ളം നന്നെ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടീടുന്നേന്‍—ദേവാ
2
പാപത്തില്‍ നിന്നും എന്നെ കോരിയെടുപ്പാനായ്
ശാപശിക്ഷകളേറ്റ ദേവാത്മജാ!—മഹാ
3
എന്നെ അന്‍പോടു ദിനംതോറും നടത്തുന്ന
പൊന്നിടയനനന്തം വന്ദനമെ—എന്റെ
4
അന്ത്യംവരെയും എന്നെ കാവല്‍ ചെയ്തീടുവാന്‍
അന്തികെയുള്ള മഹല്‍ ശക്തി നീയേ—നാഥാ!
5
താതന് സന്നിധിയിലെന്‍-പേര്‍ക്കു സദാ പക്ഷ—
വാദം ചെയ്യുന്ന മമ ജീവനാഥാ!—പക്ഷ
6
കുറ്റംകൂടാതെയെന്നെ തേജസ്സിന് മുമ്പാകെ
മുറ്റും നിറുത്താന്‍ കഴിവുള്ളവനെ—എന്നെ
7
മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിനു—ദേവാ!