ennesu enikkearukkum bhavanam etrayea meahaname എന്നേശു എനിക്കൊരുക്കും ഭവനം എത്രയോ മോഹനമേ
എന്നേശു എനിക്കൊരുക്കും ഭവനം എത്രയോ മോഹനമേ
എന്നേശു എനിക്കു തരും കിരീടം വാടാത്ത കിരീടമേ
കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഹൃദയത്തില്‍ തോന്നാത്ത ഭവനം
ആ..ആ..ആ.. നിത്യമാം ഭവനമതേ (എന്നേശു..)
1
രോഗമവിടില്ലാ ദുഃഖമങ്ങെത്തില്ലാ ശാപവുമുണ്ടാകില്ലാ
ദൈവത്തിന്‍ കുഞ്ഞുങ്ങള്‍ മാത്രമതിന്നുള്ളില്‍
ഹാ എന്തു സൌഭാഗ്യമേ (2)
ഹാ എന്തു സൌഭാഗ്യമേ (എന്നേശു..)
2
പന്ത്രണ്ടു ഗോപുരം പന്ത്രണ്ടു മുത്തല്ലോ വീഥിയെല്ലാം തങ്കമല്ലോ
ദൈവത്തിന്‍ തേജസ്സാല്‍ മിന്നീടും ആ ഗേഹം
ആനന്ദം ആനന്ദമേ (2)
ആനന്ദം ആനന്ദമേ (എന്നേശു..)
3
കൈപ്പണിയല്ലത് ശില്പിയോ ദൈവമാം.. ഇളക്കവുമില്ലതിന്
ദൈവത്തിന്‍ ദാനമാം ആ നിത്യഭവനം
ആര്‍ക്കുമേ വര്‍ണ്ണിച്ചീടാ (2)
ആര്‍ക്കുമേ വര്‍ണ്ണിച്ചീടാ (എന്നേശു..)