• waytochurch.com logo
Song # 20572

ennenikken duhkham tirumea എന്നെനിക്കെന് ദുഃഖം തീരുമോ പൊന്നു കാന്താ നിന്


എന്നെനിക്കെന്‍ ദുഃഖം തീരുമോ, പൊന്നു കാന്താ നിന്‍
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ (2)


നിനയ്ക്കില്‍ ഭൂവിലെ സമസ്തം മായയും
ആത്മക്ലേശവുമെന്ന് ശാലോമോന്‍ (2)
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍
പരമ സീയോ-ന്നോടി പോകുന്നു (2) (എന്നെനിക്കെന്‍..)
1

കോഴി തന്‍റെ കുഞ്ഞുകോഴിയെ എന്‍ കാന്തനേ
തന്‍ കീഴില്‍ വെച്ചു വളര്‍ത്തും മോദമായി (2)
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ് (2)
വഴിക്കു നിന്നാല്‍ വിളിച്ചു കൂവുന്നതിന്‍റെ ചിറകില്‍
സുഖിച്ചു വസിക്കുവാന്‍ (2) (എന്നെനിക്കെന്‍..)
2
തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത കുഞ്ഞിനെ
താന്‍ വനത്തില്‍ വിടുമോ വാനരന്‍ പ്രിയാ (2)
അനച്ചപറ്റി വസിപ്പാന്‍ മാര്‍വുമിതിന്നുവേണ്ട
സമസ്ത വഴിയും (2)
തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തു പോറ്റു-
ന്നതിന്‍റെ തള്ളയും (2) (എന്നെനിക്കെന്‍..)
3
പറക്കശീലം വരുത്താന്‍ മക്കളെ കഴുകന്‍ തന്‍ പുര
മറിച്ചു വീണ്ടും കനിവു കൊണ്ടതില്‍ (2)
പറന്നു താഴെ പതിച്ചെന്തോന്നി പിടെച്ചു
വീഴാന്‍ തുടങ്ങുന്നേരേം (2)
പറന്നു താണിട്ടതിനെ ചിറകില്‍ വഹിച്ചു
വീണ്ടും നടത്തും തള്ളയും (2) (എന്നെനിക്കെന്‍..)
4
ഉലകിനര്‍ത്ഥം ബഹുലം നായകാ നിന്‍ കരം തന്നില്‍
ഉലകിലുള്ള വഴികള്‍ സമസ്തവും (2)
അലയും തിരയ്ക്കു തുല്യം മര്‍ത്യര്‍ കാറ്റില്‍
വിറയ്ക്കും മരത്തിനൊപ്പം (2)
വലയുന്നോരോഗതിയില്‍ മനുജരഖിലം
ക്രോധകലശം മൂലവും (2) (എന്നെനിക്കെന്‍..)
5
വരവു നോക്കിക്കാത്തു നായകാ തവ പൊന്‍മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാന്‍ (2)
വരുന്ന നേരമറിഞ്ഞുകൂടാഞ്ഞതിന്നുവാഞ്ച മനസ്സില്‍ പൂണ്ടു (2)
കുരുകില്‍ പോലിങ്ങുണര്‍ന്നു കൂട്ടില്‍ തനിച്ചു
കാലം കഴിക്കുന്നെങ്ങളും (2)
6
ഉണര്‍ന്നു വെട്ടം തെളിച്ച കൂട്ടമായി കന്യകാവ്ര-
തരണഞ്ഞു വാനില്‍ പൂകും നേരത്തില്‍ (2)
തുണച്ചീ സാധുവിന്‍ ക്ലേശം ഹനിച്ചിട്ടെനിക്കും
കൂടാപ്പരമമാര്‍വില്‍ (2)
അണഞ്ഞു വാഴാന്‍ ഭാഗ്യം തരണേ അരുമയു-
ള്ളെന്‍ പൊന്നുകാന്തനേ (2)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com