• waytochurch.com logo
Song # 20580

ennitayan yaheava pitavam എന്നിടയന് യഹോവാ പിതാവാം


എന്നിടയന്‍ യഹോവാ പിതാവാം
ഒന്നും എനിക്ക് കുറഞ്ഞുവരാ
എന്നെ അവന്‍ തൃണമുള്ള തലേ
എന്നും മേയിച്ചിടുന്നു പരന്‍ (എന്നിടയന്‍..)
1
ശാന്തജലത്തരികില്‍ കിടത്തി
താന്തിരിക്കുന്നിതെന്നാത്മനെയും
തന്‍ തിരുനാമമുഖാന്തരം താന്‍
സന്തതം നീതിയില്‍ നടത്തുമെന്നെ (എന്നിടയന്‍..)
2
കര്‍ത്തനെന്നോടു തന്‍ കോല്‍വടിയും
നിത്യമെന്നാത്മനാശ്വാസജയം
മൃത്യുവിന്‍ താഴ്വര ദുര്‍ഘടവും
സത്യമായ്‌ ഞാന്‍ ഭയപ്പെടുകയില്ല (എന്നിടയന്‍..)
3
ശത്രുക്കള്‍ കാണ്‍കെയെനിക്കു പരന്‍
സദ്യ ഒരുക്കി ആനന്ദ തൈലം
വാര്‍ത്തഭിഷേകം ചെയ്യുന്നുവല്ലോ
മനമതിലാനന്ദം കവിഞ്ഞിടുന്നു (എന്നിടയന്‍..)
4
എന്നിഹ വാഴ്ചയില്‍ നന്മകൃപ
എന്നും മെ പിന്തുടരും നിജമെ
ഉന്നതനിന്‍ ഭവനേ സതതം
എന്നുടെ വാസമായിടും ആമേന്‍ (എന്നിടയന്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com